കാശ് അല്ല ജീവിതമാണ് പ്രധാനം എന്ന് പറയാമെങ്കിലും എത്രപേരെക്കൊണ്ട് സാധ്യമാകുമിത്. ഹൃദയം പറയുന്നതുകേട്ട് ജോലി രാജിവച്ച് ഇന്ത്യകാണാൻ പുറപ്പെട്ട ദേവപ്രിയ റോയ്യുടെയും സൗരവ് ഛായുടെയും കഥകേട്ടാൽ കാശ് ഒന്നും ജീവിതത്തിന്റെ മുന്നിൽ ഒന്നുമല്ലെന്ന് മനസ്സിലാകും.
യാത്രചെയ്യാൻ ഇഷ്ടമുള്ള ഒരു ദിവസം തീരുമാനിച്ചു ജീവിതം എട്ടു മണിക്കൂർ ജോലിയിൽ തളച്ചിടാനുള്ളതല്ല, ഇന്ത്യയെ അറിയാൻ ഭാരതത്തെ അറിയാനുള്ളതാണെന്ന്. കൂടുതൽ ഒന്നും ആലോചിക്കാതെ ജോലി രാജിവച്ച് കൽക്കട്ടയിൽ നിന്നും സ്വന്തം സ്ഥലമായ ഡൽഹിയിലെത്തി. ഇത്രകാലത്തെ സാമ്പദ്യം കൃത്യമായി കണക്കുകൂട്ടി. കൽക്കട്ടയിൽ ഒരു ദിവസം 500 രൂപയാണ് ചെലവെങ്കിൽ അതിൽക്കൂടുതൽ ഒട്ടും യാത്രയ്ക്കും ചെലവാക്കരുതെന്ന് തീരുമാനിച്ച് ബാഗുമെടുത്ത് യാത്ര തുടങ്ങി. കാളവണ്ടിയിലും ജനറൽകംപാർട്ട്മെന്റിലും ലോക്കൽ ബസിലുമായി യാത്രചെയ്ത് കാശ്മീർ മുതൽ കന്യാകുമാരിവരെ ഇവർ കണ്ടു തീർത്തു. വെറുതെ യാത്രചെയ്യുകമാത്രമല്ല ചെയ്തത്. കണ്ടകാഴ്ച്ചകളെ ബുക്ക് ആക്കി.